Connect with us

Gulf

കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ് ലാമിക് സെന്റര്‍ സന്ദര്‍ശിക്കും

Published

|

Last Updated

അബുദാബി: കേരള സാക്ഷരതാമിഷന്‍ അതോറിറ്റി പ്രതിനിധികള്‍ ഈ മാസം 26 ന് (ബുധന്‍) അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ സന്ദര്‍ശിക്കും.
കേരള സര്‍ക്കാറിന്റെ ഗള്‍ഫ് നാടുകളിലെ പത്താം തരം തതുല്യ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സംഘം ഇസ്്‌ലാമിക് സെന്റര്‍ സന്ദര്‍ശിക്കുന്നത്. അസി. ഡയറക്ടര്‍ കെ അയ്യപ്പന്‍ നായര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ എം റശീദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. പഠന നിലവാരം, അധ്യാപന രീതി, കേന്ദ്രത്തിലെ പഠന സൗകര്യങ്ങള്‍, പുതിയ ബാച്ചിലേക്കുള്ള പ്രവേശന സാധ്യത എന്നിവ സംഘം വിലയിരുത്തും.
കേരള സര്‍ക്കാര്‍ അനുവദിച്ച അബുദാബിയിലെ ഏക പത്താം തരം തുല്യതാ പഠന കേന്ദ്രമാണ് ഇസ്്‌ലാമിക് സെന്റര്‍. എട്ട് അധ്യാപകരുടെ കീഴില്‍ 53 വിദ്യാര്‍ഥികള്‍ ഇസ്്‌ലാമി് സെന്ററില്‍ പരിശീലനം നേടുന്നുണ്ട്.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസി തൊഴിലാളികള്‍ തയാറാവുന്നതായി സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, ജന. സെക്രട്ടറി എം പി എം റശീദ്, ട്രഷ. ശുക്കൂര്‍ കല്ലിങ്ങല്‍, എജ്യുക്കേഷന്‍ സെക്രട്ടറി നസീര്‍ ബി നാട്ടൂല്‍ പറഞ്ഞു.

 

Latest