Connect with us

International

സ്വവര്‍ഗ വിവാഹത്തിനെതിരായ നിയമം അമേരിക്ക റദ്ദാക്കി

Published

|

Last Updated

HOMO SEXUALവാഷിംഗ്ടണ്‍: സ്വവര്‍ഗ വിവാഹത്തിന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമം അമേരിക്കന്‍ സുപ്രീംകോടതി റദ്ദാക്കി. സാധാരണ വിവാഹിതര്‍ക്ക് ലഭിക്കുന്ന നീതിയും,ആനുകൂല്യങ്ങളും നിഷേധിക്കുന്ന ഡോമോ നിയമമാണ് അമേരിക്കന്‍ കോടതി റദ്ദാക്കിയത്.സ്തീയും പുരുഷനും തമ്മിലുള്ള ബന്ധത്തെ മാത്രമേ വിവാഹമായി അംഗീകരിക്കാവൂ എന്ന നിയമമാണ് ഡോമോ നിയമം. 2008ലാണ് പ്രോപ്പോസിഷന്‍ എട്ട് എന്ന പേരില്‍ സ്വവര്‍ഗ വിവാഹം എതിര്‍ക്കുന്ന നിയമം കാലിഫോര്‍ണിയയില്‍ നിലവില്‍ വന്നത്.അതേ സമയം അഭിപ്രായ സര്‍വ്വേയില്‍ മിക്ക അമേരിക്കന്‍ ജനതയും സ്വവര്‍ഗ വിവാഹത്ത അനുകൂലിക്കുന്നതായി വ്യക്തമായി.എന്നാല്‍ സ്വവര്‍ഗ വിവാഹം നിരോധിച്ചിരുന്ന അമേരിക്കയിലെ മുപ്പത് സംസ്ഥാനങ്ങളില്‍ സുപ്രീംകോടതി വിധി ബാധകമാവില്ല.

Latest