Connect with us

Gulf

അനുവദിച്ചതിലധികം സണ്‍ഫിലിമിന്റെ നിറം കൂട്ടിയാല്‍ 500 ദിര്‍ഹം പിഴ

Published

|

Last Updated

റാസല്‍ഖൈമ: ചൂടിനെ പ്രതിരോധിക്കാനും മറ്റുമായി വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നവര്‍ ജാഗ്രതൈ. അനുവദിക്കപ്പെട്ട 30 ശതമാനത്തിലധികം നിറം കൂട്ടിയ ഫിലിം ഒട്ടിച്ചതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ 500 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 30 ദിവസം വാഹനം പോലീസ് കണ്ടുകെട്ടുകയും ചെയ്യും.
ചൂട് കനക്കുന്നതോടെ ചില വാഹന ഉടമകള്‍ നിയമം ലംഘിച്ചു നിറം കൂടിയ ഫിലിമുകള്‍ ഒട്ടിക്കാറുണ്ട്. അപൂര്‍വം ചിലര്‍ 100 ശതമാനം വരെ നിറമുള്ളത് ഒട്ടിക്കും. മറ്റു വാഹനങ്ങളെയും പുറത്തുള്ള ആളുകളെയും വസ്തുക്കളെയും കാണുന്നതിന് ഇത്തരം ഫിലിമുകള്‍ തടസമാകും. ഇതുമൂലം അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
കടുത്ത ചൂടിനെ പ്രതിരോധിക്കാനെന്ന പേരില്‍ ഇത്തരം കടുത്ത നിറമുള്ള ഫിലിമുകള്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരക്കാരെ കണ്ടെത്താന്‍ പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.

Latest