Connect with us

Gulf

രാജ്യത്ത് ശരാശരി വാര്‍ഷിക ഭക്ഷണച്ചെലവ് 3,760 ദിര്‍ഹം

Published

|

Last Updated

ദുബൈ: രാജ്യത്ത് വസിക്കുന്ന ഒരു വ്യക്തിയുടെ ശരാശരി വാര്‍ഷിക ഭക്ഷണച്ചെലവ് 3,760 ദിര്‍ഹമെന്ന് പഠനം. ബിസിനസ് മോണിറ്റേഴ്‌സ് എന്ന കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
രാജ്യത്തെ മൊത്തം ശരാശരി വാര്‍ഷിക ഭക്ഷണച്ചെലവ് 29.25 ബില്യണ്‍ ദിര്‍ഹമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 6.2 ശതമാനം അധികമാണിത്. രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ വളര്‍ച്ചയെയാണ് ഈ വര്‍ധനവ് സൂചിപ്പിക്കുന്നതെന്ന് ബിസിനസ് മോണിറ്റേഴ്‌സ് വക്താക്കള്‍ അറിയിച്ചു.
എക്‌സ്‌പോ 2020ന് ആതിഥ്യമരുളാനുള്ള ദുബൈയുടെ അപേക്ഷക്ക് സഹായമാകും ഈ വര്‍ധനവ് എന്ന് വിലയിരുത്തപ്പെടുന്നു. വ്യക്തികളുടെ ശരാശരി വാര്‍ഷിക ഭക്ഷണച്ചെലവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3,609 ദിര്‍ഹമായിരുന്നു കഴിഞ്ഞ വര്‍ഷം ഇത്.
ദേശീയ ഭക്ഷണ ശരാശരിയില്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്ത് 6.2 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.