Connect with us

Kannur

കാലവര്‍ഷം: നഷ്ടം 8.36 കോടി

Published

|

Last Updated

കണ്ണൂര്‍: ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ നിര്‍ദ്ദേശിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനും, ബസ് ഷെല്‍ട്ടറുകള്‍ പൊളിച്ചു മാറ്റാനും നല്‍കിയ നിര്‍ദ്ദേശങ്ങ ള്‍ ചില ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കിയിട്ടില്ലെന്ന് അവലോകനത്തില്‍ ഉദേ്യാഗസ്ഥര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം കേസുകളില്‍ പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലയിലെ ദ്രുതപ്രതികരണ സംഘം (ക്യു ആര്‍ ടി) യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 8,36,12,125 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കൃഷിനാശം വഴിയുളള നഷ്ടം 7,57,25,850 രൂപയാണ്. 16 വീടുകള്‍ പൂര്‍ണമായും 474 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ 11 പേര്‍ കാലവര്‍ഷത്തില്‍ മരിച്ചു. മാട്ടൂലില്‍ ജൂണ്‍ 24 ന് ഒരാളെ പുഴയില്‍ കാണാതായി. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനായി പോലീസ്, റവന്യൂ, ഫിഷറീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവരുടെ ഒരു യോഗം ഇന്ന് രാവിലെ 8.30 സ്ഥലം എം എല്‍ എ യുടെ സാന്നിധ്യത്തില്‍ മാട്ടൂല്‍ പഞ്ചായത്ത് ഓഫീസില്‍ ചേരുന്നുണ്ട്.

 

Latest