Connect with us

National

രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് 52 പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത് ആറ് മാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പദ്ധതികളും യോഗം ആസുത്രണം ചെയ്തു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം, റെയില്‍, വൈദ്യുതി മേഖലകളില്‍ നിന്നാണ് നിക്ഷേപ സമാഹരണം ലക്ഷ്യമിടുന്നത്.

അമ്പത് ആഭ്യന്തര വിമാത്താവളങ്ങള്‍ക്കും രണ്ട് അന്തര്‍ദേശീയ വിമാത്താവളങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിനായി കണ്ണൂരടക്കമുള്ള എട്ട് പരിസ്ഥിതി സൗഹാര്‍ദ എയര്‍പോര്‍ട്ടുകള്‍ ഈ വര്‍ഷം തന്നെ കൈമാറും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രി പി ചിദംബരം, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മെണ്ടേക് സിംഗ് അലുവാലിയ, റെയില്‍വേ, റോഡ്, ഷിപ്പിംഗ് തുറമുഖം വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുത്തു.

Latest