Connect with us

National

ഉത്തരഖാണ്ഡ് വൃത്തിയാക്കാന്‍ 100 ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍ വേണം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയം കെടുതി വിതച്ച ഉത്തരാഖണ്ഡില്‍ ചത്തൊടുങ്ങിയ പക്ഷി മൃഗാദികളുടെ ജഡാവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നൂറ് ടണ്‍ ബ്ലിച്ചിംഗ് പൗഡര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും മുഖ്യമന്ത്രി വിജയ് ബഹുഗുണയും സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് ഉത്തരാഖണ്ഡ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും വഴിപാടായി കൊണ്ടുവന്ന ആയിരക്കണക്കിന് കോവര്‍ കഴുതകളുടെയും കുതിരകളുടെയും ജഡാവിശിഷ്ടങ്ങള്‍ ഇവിടെ പരന്നുകിടക്കുകയാണ്. ഇവ വൃത്തിയാക്കാന്‍ വലിയ തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ വേണ്ടിവരുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും എത്തിയ സംഘം 13 ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്.