Connect with us

Techno

വിന്‍ഡോസ് 8.1 പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യാം

Published

|

Last Updated

വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റായ വിന്‍ഡോസ് 8.1 പ്രിവ്യൂ പതിപ്പ് മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രിവ്യൂ പതിപ്പായതിനാല്‍ സൂക്ഷിച്ച് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന മുന്നറിയിപ്പും മൈക്രോസോഫ്റ്റ് നല്‍കിയിട്ടുണ്ട്.

നിര്‍മാണത്തിലിരിക്കുന്ന വിന്‍ഡോസ് 8.1ന്റെ പരീക്ഷണ (ബീറ്റ) പതിപ്പാണ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഇതില്‍ ബഗുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സിസ്റ്റം ട്രബിള്‍ഷൂട്ട് ചെയ്യാന്‍ അറിയാവുന്നവര്‍ മാത്രം ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ മതിയെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന പല ഫംഗ്ഷനുകളും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിലുപരി പ്രിവ്യൂ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കില്ല. ഒഴിവാക്കണമെങ്കില്‍ വിന്‍ഡോസ് 8 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് വിന്‍ഡോസ് 8.1 പ്രിവ്യൂ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന പ്രോഗ്രാം എക്‌സിക്യൂട്ട് ചെയ്യുമ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് വിന്‍ഡോസ് 8.1 പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. സ്‌ക്രീനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോകാം.

വിന്‍ഡോസ് 8.1 പ്രിവ്യൂ സപ്പോര്‍ട്ട് ചെയ്യാത്ത ഡിവൈസുകളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Latest