Connect with us

Gulf

വിശ്വാസികളെ കാത്തിരിക്കുന്നത് 15 മണിക്കൂര്‍ വ്രതം

Published

|

Last Updated

അബുദാബി: ഈ വര്‍ഷത്തെ റമസാന്‍ മാസത്തിലെ വ്രതത്തിന്റെ പകലുകള്‍ കടുത്ത ചൂടില്‍.
രാജ്യത്തെ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള പകലുകളായിരിക്കും ഈ റമസാനിലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
റമസാന്റെ ആദ്യ ദിവസങ്ങളില്‍ 15 മണിക്കൂറും നാല് മിനിറ്റുമായിരിക്കും പകല്‍. മാസാവസാനം അല്‍പം കുറഞ്ഞ് 14 മണിക്കൂറും 40 മിനിട്ടുമായി മാറും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന മാസങ്ങളിലൊന്നാണ് ജൂലൈ. 2002 ജൂലൈയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 52.1 ഡിഗ്രി.
റമസാനിലെ രാത്രികളിലും പ്രഭാതങ്ങളിലും ഹ്യുമിഡിറ്റിയുടെ അളവില്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.