Connect with us

Gulf

അല്‍ ഐന്‍ ദമാന്‍ ഇന്‍ഷ്വറന്‍സ് പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

അല്‍ ഐന്‍:അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ദമാന്‍ ഇന്‍ഷ്വറന്‍സ് അല്‍ ഐന്‍ സനാഇയ്യയിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അല്‍ ഐന്‍ ക്ലോക്ക് ടവറിനു സമീപം സെന്‍ട്രല്‍ പോസ്റ്റ് ഓഫീസിന്റെ രണ്ടും മൂന്നും നിലകളിലായിരുന്നു ഇതുവരെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഒരാഴ്ച മുമ്പുതന്നെ സംവിധാനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിതുടങ്ങിയിരുന്നു. ആധുനിക സജ്ജീകരണങ്ങളാണ് പുതിയ ആസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്.
അല്‍ ഐന്‍ 95 ശതമാനം പേരും വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ദമാന്‍ ഇന്‍ഷ്വറന്‍സിനെയാണ് ആശ്രയിക്കുന്നത്. ചുരുക്കം ചിലര്‍ മാത്രമേ ഇതര ഇന്‍ഷ്വറന്‍സിനെ ആശ്രയിക്കാറുള്ളൂ. ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ സൗകര്യം വളരെ കുറവായിരുന്നു. പുതിയ കെട്ടിടത്തില്‍ വിശാലമായ കാത്തിരിപ്പ് ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ലഭ്യമാക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഈ കെട്ടിടത്തില്‍ അടുത്തു തന്നെ തൊഴില്‍ വകുപ്പിന്റെ ഓഫീസും (തഫ്ത്തീഷ്)പ്രവര്‍ത്തനസജ്ജമാകും. ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമാകും.

 

 

Latest