Connect with us

Kerala

സോളാര്‍ തട്ടിപ്പ്: ശാലു മേനോന്‍ കുറ്റം സമ്മതിച്ചു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയായിരുന്നതായി നടി ശാലു മേനോന്‍ സമ്മതിച്ചു. തിരുവനന്തപുരത്ത് കേസന്വേഷിക്കുന്ന എഡിജിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ശാലു ഇക്കാര്യം സമ്മതിച്ചത്. തിരുവനന്തപുരത്തുള്ള സ്വിസ് സോളാര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ശാലു പോലീസിനോട് സമ്മതിച്ചു.

ബിജുവിന് 75 ലക്ഷം രൂപ കൊച്ചിയില്‍ വെച്ച് കൈമാറുമ്പോള്‍ ശാലുവും ഒപ്പമുണ്ടായിരുന്നുവെന്ന് പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശി റാഫിക് അലി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശാലു സമ്മതിച്ചത്. ഇതു കൂടാതെ 10 ലക്ഷവും മറ്റൊരു 20 ലക്ഷവും വാങ്ങുമ്പോള്‍ ബിജുവിനൊപ്പം താന്‍ ഉണ്ടായിരുന്നതായി ശാലു സമ്മതിച്ചിട്ടുണ്ട്. എറണാംകുളം,തിരുവനന്തപുരം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഈ കൈമാറ്റങ്ങള്‍ നടത്തിയത്്്. പരാതിക്കാരന്‍ റസിഖ് അലിയെ പോലീസ് വിളിച്ച് വരുത്തി.വഞ്ചന,സാമ്പത്തിക ക്രമക്കേട് എന്നീ കുറ്റങ്ങള്‍ ശാലുവിനെതിരെ ചുമത്തും. ശാലു മേനോനെ നാളെ കോടതിയില്‍ ഹാജറാക്കും.
അതേസമയം ശാലുമേനോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആഢംബര കാറില്‍ കൊണ്ടു പോയതിനെതിരെ ചൊല്ലി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്തെത്തി. ശാലുവിനെ കൊണ്ടു പോയത് ആഢംബര കാറിലാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. ബിജു രാധാകൃഷ്ണന്‍ കൊടുത്ത കാറിലാണ് ശാലു മേനോന്‍ തിരുവനന്തപുരത്തേക്ക് പോയതെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം.

 
്.

Latest