Connect with us

National

30 വര്‍ഷത്തെ പീഡനക്കേസ് പ്രതികളുടെ പട്ടിക ഓണ്‍ലൈനില്‍

Published

|

Last Updated

ന്യൂഡല്‍ഹി: 1983 മുതല്‍ 2013 വരെ ഡല്‍ഹിയില്‍ നടന്ന ബലാത്സംഗ കേസുകളിലെ പ്രതികളുടെ സമ്പൂര്‍ണ പട്ടിക ഡല്‍ഹി പോലീസ് പുറത്തുവിട്ടു. ഡല്‍ഹി പോലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രതികളുടെ ചിത്രങ്ങള്‍, അവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍, ലഭിച്ച ശിക്ഷ തുടങ്ങിയ വിവരങ്ങളടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടിക വര്‍ഷം തിരിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡല്‍ഹിയില്‍ ബലാത്സംഗ കേസുകള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തില്‍ ഈ പ്രതികള്‍ ഇനിയൊരു പീഡനം നടത്താതിരിക്കാനാണ് പട്ടിക പുറത്തുവിട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പൊതുസഥലങ്ങളില്‍ ഇത്തരം കുറ്റവാളികളെ തിരിച്ചറിയാല്‍ ഇത് സഹായിക്കുമെന്ന് പോലീസ് പറയുന്നു.

668 പ്രതികളുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 437 പേര്‍ പീഡനക്കുറ്റത്തിനും 188 പേര്‍ ബലാത്സംഘത്തിനും 43 പേര്‍ ചൂഷണത്തിനും പിടിയിലായവരാണ്.

അതേസമയം, പോലീസിന്റെ നടപടി വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു തെറ്റു പറ്റിപ്പോയതിന്റെ പേരില്‍ ഖേദിച്ച് നന്നാകാന്‍ തീരുമാനിച്ചവരെ പോലും എക്കാലത്തും പീഡനക്കേസ് പ്രതികളായി മുദ്രകുത്തപ്പെടാന്‍ ലിസ്റ്റ് സഹായിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

പട്ടിക ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.