Connect with us

National

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ മത്സരിക്കേണ്ട: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ സ്ഥാനാര്‍ഥികളാകുന്നത് സുപ്രീം കോടതി വിലക്കി. നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും മത്സരിക്കുന്നത് വിലക്കിക്കൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ഇത്തരം ആളുകള്‍ക്ക് പരിരക്ഷ നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 8(4) കോടതി റദ്ദാക്കി. സിറ്റിംഗ് അംഗങ്ങളെ ഏതെങ്കിലും കേസില്‍ ശിക്ഷിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നും ജസ്റ്റിസ് എ കെ പട്‌നായിക് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.