Connect with us

Kerala

സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഐ ടി വിദഗ്ധരായ ഡോ. അച്യുത് ശങ്കര്‍, ജി വിജയരാഘവന്‍ എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍. ഇവര്‍ക്ക് പുറമെ സി പി എം നിര്‍ദേശിക്കുന്ന ഒരാളെയും സമിതിയില്‍ അംഗമാക്കും. ഇത് സംബന്ധിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തെഴുതുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് സിസി ടിവി ദൃശ്യ ങ്ങള്‍ പരിശോധിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ താന്‍ ക്ഷണിച്ചത്. അന്നു തന്റെ ഓഫീ സില്‍ ജോലി ചെയ്തിരുന്ന പ്യൂണ്‍ സെക്രട്ടറിയേറ്റു പരിസരത്തുവച്ച് കൈക്കൂലി വാങ്ങുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്് എന്നായിരുന്നു ആരോപണം.
സിസിടിവിയിലാണ് അത് പതിയേണ്ടത്്. 14 ദിവസം വരെ സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡു ചെയ്തു സൂക്ഷിക്കുന്നുണ്ട്്. സംഭവം നടന്ന ഉടനെതന്നെ ആരോപണം വന്ന പശ്ചാത്ത ലത്തിലാണ് അന്ന് അത് പരിശോധിക്കാന്‍ മീഡിയ പ്രവര്‍ത്തകരെ ക്ഷണിച്ചത്. അന്ന് ആരും അതിനു തയാറായില്ലെന്ന് മുഖ്യമന്ത്രി ചൂിക്കാട്ടി.

യഥാര്‍ത്ഥത്തില്‍ അന്ന് അങ്ങനെയൊരു ദൃശ്യമേ ഉണ്ടായിരുന്നില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണവും അടിസ്ഥാനരഹിതമായിരുന്നു. ജോലിയില്‍ വീഴ്ചവരുത്തിയതിന് മുഖ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇവരെ മാറ്റുകയും ചെയ്തിരുന്നു. വെബ്ബിലൂടെയുള്ള തത്സമയ സംപ്രേഷണം അന്നും ഇന്നും റിക്കാര്‍ഡ് ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2009 ല്‍ ആണ് സുരക്ഷാ നടപടിയുടെ ഭാഗമായി സെക്രട്ടേറിയറ്റില്‍ സിസിടിവി സ്ഥാപിച്ചത്. 24 ക്യാമറകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണം ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡിംഗും എട്ടെണ്ണം നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡിംഗുമാണ്. ആദ ്യ ത്തേതില്‍ 14 ദിവസവും രണ്ടാമത്തേതില്‍ 8 ദിവസവും റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാനാവും. അതിനുള്ള സ്‌പെയ്‌സ് മാത്രമേ ഉള്ളൂ. ഇതില്‍ ഒരു ക്യാമറ മാത്രമാണ് മുഖ്യ മന്ത്രിയുടെ ഓഫീ സിനു മുന്നിലുള്ള കോറിഡോറിലുള്ളത്. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല.

ഇടതു സര്‍ക്കാരിന്റെ കാലത്തു സ്ഥാപിച്ച ഈ സുരക്ഷാസംവിധാനം അതേപടി ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ഒരു വര്‍ഷം മുന്‍പുള്ള ദൃശ്യ ങ്ങള്‍ കാട്ടുന്നില്ല എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുവാനാണ് സി.പി.എം. നേതാക്കള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യ ത്തിലാണ് സി.പി.എം നിര്‍ദ്ദേശിക്കുന്ന വിദ ഗ്ധനെക്കൂടി ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ചത്. ഇതിനോട് സി.പി.എം. സഹകരിക്കണമെന്ന് മുഖ്യ മന്ത്രി അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest