Connect with us

First Gear

ഇനി മുതല്‍ കാറിന്റെ ഇ എം ഐ പണമായി അട്‌ക്കേണ്ട!

Published

|

Last Updated

മുംബൈ: കാറിന്റെ ഇന്‍സ്റ്റാള്‍മെന്റ് അടക്കാന്‍ ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇനി നിങ്ങള്‍ കാറിന്റെ ഇന്‍സ്റ്റാള്‍മെന്റ് അടക്കേണ്ടതില്ല. പകരം കാറില്‍ പരസ്യം പതിക്കാന്‍ തയ്യാറായാല്‍ മതി. പൂനെ ആസ്ഥാനമായ ഡ്രീമേഴ്‌സ് എന്ന പരസ്യക്കമ്പനിയാണ് ഇ എം ഐ അടച്ചുതീര്‍ക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ഇ എം ഐ പണമായി അടക്കുന്നതിന് പകരം കമ്പനി പറയുന്ന പരസ്യം പതിച്ചാല്‍ മതി. അഞ്ച് വര്‍ഷത്തെ ഇ എം ഐ കാലാവധിയില്‍ മൂന്ന് വര്‍ഷവും ഇങ്ങനെ പരസ്യം വഴി നികത്താം.

ആറ് ലക്ഷം രൂപക്ക് താഴെ വരുന്ന ചെറുകിട കാറുകളെയാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. കാറിന്റെ 40 മുതല്‍ 60 ശതമാനം വരെ ഭാഗത്ത് പരസ്യങ്ങള്‍ പതിക്കും. മൂന്ന് വര്‍ഷം ഇങ്ങനെ പര്യസങ്ങള്‍ പതിക്കാം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പരസ്യം നീക്കം ചെയ്യുകയും ചെയ്യും.

ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്ന പദ്ധതി വൈകാതെ തന്നെ മറ്റു ഇടങ്ങളിലേക്കും വ്യാപിപ്പിക്കും. 15,000 കാറുകളാണ് ഈ വര്‍ഷം ഇത്തരത്തില്‍ വില്‍ക്കാന്‍ ല്ഷ്യമിടുന്നത്.