Connect with us

Ongoing News

അക്ഷരതെറ്റ് കണ്ടുപിടിക്കുന്ന പേന ജര്‍മനിയില്‍ വികസിപ്പിച്ചെടുത്തു

Published

|

Last Updated

ബെര്‍ലിന്‍: അക്ഷരത്തെറ്റ് സംഭവിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. അക്ഷരതെറ്റു വന്നാല്‍ തന്നെ ഇനി ധൈര്യമായി പേനയെ കുറ്റവും പറയാം.  ഒരുപറ്റം ജര്‍മന്‍ ഗവേഷകരാണ് അക്ഷരതെറ്റ് വന്നാല്‍ എഴുതുന്നയാളെ അറിയിക്കുന്ന പേന വികസിപ്പിച്ചെടുത്തത്. മ്യൂണിക്കിലുള്ള ഡാനിയേല്‍ കീഷ്മാച്ചര്‍ എന്ന 33 വയസുകാരുനും 36 വയസ്സുള്ള ഫാള്‍ക് വോള്‍സ്‌കിയും ചേര്‍ന്നാണ് ഫാള്‍ക് പേന കണ്ടെത്തിയത്.
മോശം കയ്യക്ഷരത്തില്‍ ആളുകള്‍ക്ക് മനസ്സിലാകാത്ത തരത്തില്‍ എഴുതിയാലും പേന മുന്നറിയിപ്പ് നല്‍കും. കഴ്ചക്ക് സാധാരണ പേനയെ പോലെയാണെങ്കിലും പ്രകടനത്തില്‍ മറ്റു പേനകളെ വെല്ലുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

digital-pen-0നിലവില്‍ ഇംഗ്ലീഷ്,ജര്‍മ്മന്‍ ഭാഷകളിലെ തെറ്റുകള്‍ മാത്രമാണ് കണ്ടുപിടിക്കുക. റഷ്യന്‍,സ്പാനിഷ്,ഫ്രഞ്ച്,ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളെല്ലാം സമാരംഭം കുറിച്ചതിന് ശേഷം ആരംഭിക്കും.

പേനയുടെ നീക്കം മനസിലാക്കുന്ന സെന്‍സറുകളും വൈ ഫൈ ചിപ്പുള്ള ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലിനക്‌സ് കമ്പ്യൂട്ടറുമാണ് അക്ഷരതെറ്റ് കണ്ടുപിടിക്കാന്‍ സഹായിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്താല്‍ അക്ഷരങ്ങളുടെ രൂപം മനസിലാക്കിയാണ് പേന പ്രവര്‍ത്തിക്കുന്നത്. രണ്ടു മോഡുകളിലൊന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഗവേഷകര്‍ ഒരുക്കുന്നുണ്ട്.

Latest