Connect with us

Gulf

വില വര്‍ധന: സാമ്പത്തിക മന്ത്രാലയം പരിശോധന തുടങ്ങി

Published

|

Last Updated

ദുബൈ;വിശുദ്ധ റമസാന്‍ പ്രമാണിച്ച് പല സ്ഥാപനങ്ങളും നിത്യോപയോഗ വസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചെന്ന പരാതി ഉയരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം പരിശോധന തുടങ്ങി.

സര്‍ക്കാര്‍ അനുവദിച്ച വിലയിലും കൂടുതല്‍ ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ഈടാക്കുന്നുണ്ടോയെന്നാണ് ഇന്നലെ ആരംഭിച്ച പരിശോധനയില്‍ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. എമിറേറ്റിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
ഉപഭോക്തൃസംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി ഇന്നലെ അല്‍ തവാര്‍ മൂന്നിലെ എമിറേറ്റ്‌സ് കോര്‍പറേറ്റീവ് സൊസൈറ്റിയില്‍ സന്ദര്‍ശനം നടത്തുകയും മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ സംതൃപ്തി ഖേരഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ഷാര്‍ജയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലാവും പരിശോധനയെന്നും അദ്ദേഹം വെളിപ്പെടുത്തി.
റമസാന്‍ പ്രമാണിച്ച് വിലയില്‍ മാറ്റം വരുത്തരുതെന്ന് ഉപഭോക്തൃവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. കോര്‍പറേറ്റീവ് സൊസൈറ്റിയില്‍ 400 ഓളം നിത്യോപയോഗ സാധനങ്ങള്‍ക്ക് മറ്റുള്ള സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റമസാന്‍ പ്രമാണിച്ച് എമിറേറ്റ്‌സ് കോര്‍പറേറ്റീവ് സൊസൈറ്റികളില്‍ 400 ഓളം വസ്തുക്കള്‍ക്ക് 50 ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ട്. ഒരു കുപ്പി വിംട്ടോക്ക് എട്ട് ദിര്‍ഹമാണെങ്കില്‍ ഇപ്പോള്‍ 5.50നാണ് നല്‍കുന്നത്.
സഫ കമ്പനിയുടെ 500 ഗ്രാം സേമിയയുടെ ടിന്‍ ഏഴില്‍ നിന്നും 3.50നാണ് നല്‍കുന്നത്. 20 കിലോഗ്രാമിന്റെ എംപയര്‍ റൈസ് ഇന്ത്യന്‍ ബസ്മതിക്ക് 229 ദിര്‍ത്തില്‍ നിന്നും 211 ദിര്‍ഹമാണ് ഈടാക്കുന്നത്. സേമിയ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് എമിറേറ്റ്‌സ് കോര്‍പറേറ്റീവ് സൊസൈറ്റികളില്‍ ലഭിക്കുന്ന വിലക്കുറവ് ചെറുകിട ഗ്രോസറിക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കിഴിവ് ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ച ശേഷം വില്‍പ്പനക്കായി ശേഖരിച്ച് വച്ച ഭക്ഷ്യവസ്തുക്കുളില്‍ 40 ശതമാനവും വിറ്റുപോയതായി എമിറേറ്റ്‌സ് കോര്‍പറേറ്റീവ് ജി എം ഫരീദ് അല്‍ ശമാന്തി വ്യക്തമാക്കി.

 

 

Latest