Connect with us

Kerala

പുകയില നിയന്ത്രണം: 17,545 പേര്‍ക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം: സിഗരറ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉത്പാദനം, വിതരണം, വിപണനം എന്നിവയുടെ നിയന്ത്രണവും പുകയില പരസ്യ നിരോധനവും നിയമപ്രകാരം 17,545 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. 2013 ജനുവരി മുതല്‍ മേയ് വരെയാണ് ഇത്രയും പേര്‍ക്കെതിരെ നടപടി.
2012 മേയ് 22 മുതല്‍ സംസ്ഥാനത്ത് പുകയിലയും നിക്കോട്ടിനും അടങ്ങിയ പാന്‍മസാലയും ഗുഡ്കയും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനെതിരെയുള്ള സെക്ഷന്‍ നാല് പ്രകാരം 16,790 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 21,68,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. പുകയില ഉത്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള പരസ്യം, വിപണന പ്രോത്സാഹനം എന്നിവ തടയുന്നതിനുള്ള സെക്ഷന്‍ അഞ്ച് പ്രകാരം 272 പേര്‍ക്കെതിരെ നടപടിയെടുക്കുകയും 39,700 രൂപ പിഴ ഈടാക്കുകയും ചെയ്തു. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിനുള്ള സെക്ഷന്‍ ആറ്(എ) പ്രകാരം 56 പേര്‍ക്കെതിരെ നടപടിയെടുക്കുകയും 4,200 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Latest