Connect with us

Ongoing News

ക്യാന്‍സര്‍ മൂന്ന് സെക്കന്‍ഡ് കൊണ്ട് സ്ഥിരീകരിക്കാവുന്ന കത്തിയുമായി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ലണ്ടന്‍: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കമിട്ട് ലണ്ടനിലെ ഗവേഷകര്‍ പ്രത്യേകതരം കത്തി വികസിപ്പിച്ചെടുത്തു. ഐനൈഫ് എന്ന് പേരിട്ടിരിക്കുന്ന ഈ കത്തി ഉപയോഗിച്ച് മുറിച്ചു നീക്കിയ കോശങ്ങളിലെ ക്യാന്‍സര്‍ ബാധ വെറും മൂന്ന് സെക്കന്‍ഡ് കൊണ്ട് സ്ഥിരികരിക്കാനാകുമെന്നാണ് ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. ലാബുകളില്‍ ഒരു മണിക്കൂര്‍ വരെ എടുക്കുന്ന പരിശോധന ഈ കത്തി ഉപയോഗിച്ച് മൂന്ന് സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് അവകാശവാദം.

91 ക്യാന്‍സര്‍ രോഗികളില്‍ കത്തി പരീക്ഷിച്ചതായും അതില്‍ നൂറ് ശതമാനം വിജയിച്ചതായും ഗവേഷകര്‍ പറയുന്നു. ശസ്ത്രക്രിയക്കിടയില്‍ തന്നെ ഈ കത്തി ഉപയോഗിച്ച് അര്‍ബുദം കണ്ടെത്താനാകും. കാന്‍സര്‍ വീണ്ടും പിടിപെടാനുള്ള സാധ്യത വളരെ കുറയ്ക്കാനും ഐ നൈഫ് സഹായിക്കുമെന്ന് കണ്ടുപിടിത്തത്തിന് നേതൃത്വം നല്‍കിയ ഡോ. സോള്‍ട്ടന്‍ തക്കാറ്റ്‌സ് പറയുന്നു.