Connect with us

Kerala

കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ സബ്‌സിഡി തടയാനാകില്ല: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി. സബ്‌സിഡി പുനസ്ഥാപിക്കാനുള്ള ഹൈക്കോടി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. സബ്‌സിഡി നല്‍കിയില്ലെങ്കില്‍ കെ എസ് ആര്‍ ടി സി അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചത്. കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുന്ന നഷ്ടം ജനങ്ങളെയാണ് ബാധിക്കുകയെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ എണ്ണക്കമ്പനികള്‍ കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ നടപടി ഹൈക്കോടതി സറ്റേ ചെയ്തു. കെ എസ് ആര്‍ ടി സിയില്‍ നിന്ന് അധികവില ഈടാക്കരുതെന്ന് എ്ണ്ണക്കമ്പനികള്‍ക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. ഹൈക്കോടതിയടെ ഈ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Latest