Connect with us

Kerala

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നത്: കെ സി ജോസഫ്

Published

|

Last Updated

കണ്ണൂര്‍: ഗര്‍ഭിണികള്‍ മദ്യം ഉപയോഗിക്കുന്നതാണ് അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടാവാന്‍ കാരണമെന്ന് മന്ത്രി കെ സി ജോസഫ്. അട്ടപ്പാടിയിലെ ആധിവാസി ഊരുകളില്‍ മദ്യം വ്യാപകമാണ്. സത്രീകളുള്‍പ്പെടെയുള്ളവരില്‍ മദ്യ ഉപയോഗം കൂടുതലാണെന്നും അദേദഹം പറഞ്ഞു. ഭക്ഷണം കഴിക്കാത്തതാണ് ശിശുമരണത്തിന് കാരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് വിവാദ പ്രസ്താവനുയുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് ജനപ്രതിനിധികളും ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അട്ടപ്പാടിയില്‍ കുട്ടികള്‍ മരണപ്പെട്ട അമ്മമാരില്‍ എത്ര പേര്‍ മദ്യപാനികളുണ്ടെന്ന് മന്ത്രി പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

അതേസമയം തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.