Connect with us

Idukki

കുമളി പീഡനം: ഷഫീഖിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Published

|

Last Updated

shafeeqകട്ടപ്പന: ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.  കുട്ടിയുടെ ശ്വാസതടസം നീക്കുന്നതിനുളള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതു വിജയമായിരുന്നെന്നു ചികില്‍സക്കു നേതൃത്വം നല്‍കുന്ന കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ.നിഷാന്ത് പോള്‍ പറഞ്ഞു.കുട്ടി ജീവിതത്തിലേക്കു മടങ്ങിവരാനുള്ള സാധ്യത 15 ശതമാനത്തില്‍ നിന്നു 40 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദ്രവരൂപത്തിലുള്ള പ്രോട്ടീന്‍കൂടിയ ഭക്ഷണവും നല്‍കിവരുന്നുണ്ട്. ഇതിനോടു ശരീരം കാര്യമായി പ്രതികരിക്കുന്നുണ്ട്. തലച്ചോറിലെ നീര്‍ക്കെട്ടിനും അണുബാധയ്ക്കും കുറവു വന്നിട്ടുണ്ട്. കുട്ടിയുടെ ജീവന്‍ നിലനിറുത്താനായാലും ശാരീരിക,ബൗദ്ധിക ന്യൂനതകള്‍ ഉണ്ടാകാനുളള സാധ്യത തള്ളിക്കളയാനാവില്ല. ഇതു പരിഹരിക്കുന്നതിനു ന്യൂറോ റീഹാബിലിറ്റേഷന്‍ വേണ്ടി വരുമെന്നാണു ചികില്‍സാ സംഘത്തിന്റെ വിലയിരുത്തലല്‍. ശരീരഭാഗങ്ങള്‍ അനക്കുന്നതും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനയാണ്.