Connect with us

Kerala

മലപ്പുറം അപകടം: കൊലപാതകമെന്ന് പോലീസ്

Published

|

Last Updated

fathima fida 2

ഫാത്തിമ ഫിദ

fathima hida

ഫാത്തിമ ഹിദ

SAMSUNG

സാബിറ

മലപ്പുറം:അരീക്കോട് ആലുക്കലില്‍ ബൈക്ക് വെള്ളത്തില്‍ മറിഞ്ഞ് യുവതിയും മൂന്ന് മക്കളും മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു പോലീസ്. സംഭവത്തില്‍ കുടുംബനാഥന്‍ മുഹമ്മദ് ഷെരീഫ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.രണ്ടാം വിവാഹത്തിന് ഭാര്യ സമ്മതിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.  നേരത്തെയും ഷെരീഫ് കൊലപാതക ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. വാവൂര്‍ കൂടന്തൊടി സ്വദേശി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സാബിറ(21), മക്കളായ ഫാത്തിമ ഫിദ(നാലര), ഫൈഫ(രണ്ട്) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മരണമടഞ്ഞത്.  മുഹമ്മദ് ഷെരീഫ് അപകടത്തില്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് മുഹമ്മദ് ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് ഡ്രസെടുക്കാന്‍ പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഇത്ര വൈകിയതെന്തിനാണെന്ന സംശയമാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പ്രധാന റോഡില്‍ കൂടി വരേണ്ട ഇവര്‍ ഇടവഴി തെരഞ്ഞെടുത്തതും സംശയാസ്പദമാണെന്നു നാട്ടുകാര്‍ ആരോപിച്ചിരുന്നു. നാലുപേര്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ എടുക്കുന്ന ഇവര്‍ ബൈക്ക് ഉപയോഗിച്ചതും ദുരൂഹതയുണര്‍ത്തി. അപകടത്തില്‍ അസ്വാഭാവികത സംശയിച്ചതോടെ തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരെത്തി വാഹനം പരിശോധിച്ചിരുന്നു. വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ പഞ്ചറായത് അപകടത്തിനുശേഷം സംഭവിച്ചതാണെന്ന് വ്യക്തമായി. ഇത് അപകടമുണ്ടായതാണെന്നു വരുത്താന്‍ മുഹമ്മദ് ഷെരീഫ് കാറ്റഴിച്ചുവിട്ടതാണെന്നും കണ്ടെത്തി. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുഹമ്മദ് ഷെരീഫ് കുടുങ്ങിയത്. ഇയാള്‍ കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു.

 

Latest