Connect with us

International

വില്യമിനും കെയ്റ്റിനും ആണ്‍കുഞ്ഞ് പിറന്നു

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടന്റെ കിരീടാവകാശിയായി രാജകുമാരന്‍ പിറന്നു. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെയാണ് കൊട്ടാരവൃത്തങ്ങള്‍ വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് കെയ്റ്റ് രാജകുമാരിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് വന്‍ മാധ്യമപ്പടയും നൂറുകണക്കിനു ജനങ്ങളും ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

കുടുംബത്തിന്റെ രാജകീയ ചടങ്ങുകള്‍ക്കു ശേഷമാണ് കൊട്ടാരവൃത്തങ്ങള്‍ പുതിയ കിരീടാവകാശിയുടെ ജനനം ലോകത്തെ അറിയിച്ചത്. കുട്ടി പിറന്നയുടന്‍ ആ വിവരം സൂചിപ്പിക്കുന്ന രേഖ ആശുപത്രിയില്‍നിന്ന് പൊലീസ് അകമ്പടിയോടെ കാര്‍ മാര്‍ഗം ബക്കിങ് ഹാം കൊട്ടാരത്തിലെത്തിച്ചു. കൊട്ടാര കവാടത്തില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചതോടെയാണ് നവാതിഥി യുടെ ജനനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

31 വര്‍ഷം മുമ്പ് വില്യം രാജകുമാരനും 28 വര്‍ഷം മുമ്പ് അനുജന്‍ ഹാരിക്കും ഡയാന ജന്മം നല്‍കിയ അതേ ആശുപത്രിയിലെ പ്രസവമുറിയില്‍ തന്നെയായിരുന്നു കെയ്റ്റ് തന്റെ കുഞ്ഞിനു ജന്മം നല്‍കിയത്.