Connect with us

National

അല്‍ത്തമാസ് കബീറിനെതിരെ പുതിയ ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ വന്‍കിട കമ്പനികള്‍ക്ക് അനുകൂലമായി വിധിച്ച ഉത്തരവിനെതിരെ പുതിയ ചീഫ് ജസ്റ്റിസ് രംഗത്ത്. ഇളവ് അനുവദിച്ച തരത്തിള്ള ഉത്തരവുകള്‍ കോടതി പുറപ്പെടുവിക്കാന്‍ പാടില്ലാത്തതാണെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
ജയപ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് എന്ന സിമന്റ് കമ്പനക്ക് ഹിമാചല്‍പ്രദേശ് ഹൈക്കോടതി 100 കോടി രൂപ പിഴ വിധിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് പുതിയ ജസ്റ്റിസിന്റെ പരാമര്‍ശം. ഏകീകൃത പരീക്ഷയുടെ(നീറ്റ്) വിധിപ്പകര്‍പ്പ് പുറത്ത് വന്നതിലും അല്‍ത്തമാസ് കബീറിനെതിരെ ആരോപണമുണ്ട്.

Latest