Connect with us

Kottayam

തെറ്റയില്‍ വിഷയം: പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്ന്

Published

|

Last Updated

കോട്ടയം: ജോസ് തെറ്റയില്‍ എം എല്‍ എക്കെതിരായ ലൈംഗീകാരോപണം സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ. തെറ്റയില്‍ വിഷയത്തില്‍ പാര്‍ട്ടി പൊതു നിലപാട് എടുക്കുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടി ഒളിച്ചോടില്ല. ജോസ് തെറ്റയില്‍ വിഷയം കോടതിയില്‍ നിയമപരമായി പ്രതിരോധിക്കുകയാണ്. ഇതിനുശേഷം മാത്രമേ പാര്‍ട്ടി പരിശോധന നടത്തുകയുള്ളൂ. ഇടതുമുന്നണിയെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് മലയാളിക്ക് അപമാനമാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. അടിയന്താരവസ്ഥയെക്കാളും ഭയാനകമായ സെന്‍സര്‍ഷിപ്പിനാണ് നീക്കം. ഇതിന് തെളിവാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടി. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണം നേരിടുക മാത്രമാണ് ഏകപോം വഴിയെന്നും മാത്യു ടി തോമസ് പറഞ്ഞു.

Latest