Connect with us

Kerala

പുന:സംഘടനാ ചര്‍ച്ച: ചെറു കക്ഷികള്‍ക്ക് പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കിയതിന് യുഡിഎഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി. മുസ്ലിം ലീഗിനോടും കേരളാ കോണ്‍ഗ്രസിനോടും മാത്രം ചര്‍ച്ച ചെയ്യുന്നതാണ് ചെറു കക്ഷികളില്‍ എതിര്‍പ്പിനിടയാക്കിയത്. കേരളാ കോണ്‍ഗ്രസ്(ബി), സിഎംപി, കേരളാ കോണ്‍ഗ്രസ്(ജേക്കബ്),ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ക്കാണ് പ്രതിഷേധം.
മുന്നണി തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫില്‍ തങ്ങള്‍ക്ക് ഇല പുറത്താണെന്നും ആര്‍. ബാലകൃഷ്ണപിള്ള പ്രതികരിച്ചു. യുഡിഎഫ് ഉണ്ടാക്കിയവരില്‍ ഒരാളാണ് താനെന്നും മുന്നണി തീരുമാനങ്ങളില്‍ പലതും പിപി തങ്കച്ചന്‍ പോലും അറിയുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
യുഡിഎഫില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും, കുഞ്ഞാലിക്കുട്ടിയും,കെഎം മാണിയും മാത്രമാണോ യുഡിഎഫ് എന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍ ചോദിച്ചു.