Connect with us

Ongoing News

താജുല്‍ ഉലമയുടെ ആത്മീയ സാരഥ്യം സ്വലാത്ത് നഗരിയെ ധന്യമാക്കും

Published

|

Last Updated

മഅദിന്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ സംസാരിക്കുന്നു (ഫയല്‍)

മലപ്പുറം: ആത്മീയ കേരളത്തിന്റെ അമരക്കാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ അദ്ധ്യക്ഷനുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സ്വലാത്ത് നഗറിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് നായകത്വം വഹിക്കുന്നത്. വര്‍ഷങ്ങളായി താജുല്‍ഉലമ തന്നെയാണ് സമ്മേളനത്തിലെ പ്രധാന ആത്മീയ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വേദിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നസ്വീഹത്തും തങ്ങള്‍ നത്തും. സ്വലാത്ത് നഗറിലെത്തുന്ന വിശ്വാസികള്‍ക്ക് താജുല്‍ഉലമ നല്‍കുന്ന ഇജാസുത്തുകളോടെയുള്ള ദിക്‌റുകള്‍ പ്രത്യേക ആത്മീയ വിഭവങ്ങളായിരിക്കും. കനത്ത പ്രായാധിക്യത്തിലും സുന്നത്തായ അനുഷ്ടാന മുറകള്‍ പോലും തെറ്റിക്കാത്ത സൂക്ഷ്മ ജീവിതത്തിലൂടെ അള്ളാഹുവിന്റെ ഔലിയാക്കളുടെ ശ്രേണിയിലുള്ള സാരഥ്യം പ്രാര്‍ത്ഥനാസമ്മേളനത്തിന് പ്രത്യേക മുതല്‍ക്കൂട്ടാണ്.

താജുല്‍ ഉലമക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും സ്വലാത്ത് നഗറിലെ വിശ്വാസികളെ അഭിസംബോധന ചെയ്യും. സമസ്ത, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എം.എ, എസ്.എസ്.എഫ് സാരഥികളും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.