Connect with us

International

വാള്‍സ്ട്രീറ്റിന് ചൈനയില്‍ വിലക്ക്

Published

|

Last Updated

ബീജിംഗ്: അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റിന്റെ ചൈനീസ് പതിപ്പിന് ചൈനയില്‍ വിലക്ക്. ഇംഗ്ലീഷ് പതിപ്പും ഭാഗികമായി തടസ്സപ്പെട്ടു. ദിവസവും നടക്കുന്ന സെന്‍ര്‍ഷിപ്പിന്റെ ഭാഗമായാണ് ഓണ്‍ ലൈനിലെ വാര്‍ത്തകള്‍ നീക്കം ചെയതിരിക്കുന്നത്. മിക്കപ്പോഴും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. 2002ല്‍ വെബ്‌സൈറ്റ് നിലവില്‍ വന്ന സമയത്ത് തന്നെ എതാനും വാര്‍ത്തകള്‍ തടസ്സപെടുത്തിയിരുന്നു.
കമ്യുണിസ്റ്റ് പാര്‍ട്ടി ഭരണകുടത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളും വെല്ലുവിളികളും പടരുന്നത് തടയുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വിദേശത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍ തടയാനുള്ള ഉദ്യോഗസ്ഥരുണ്ട്. ഇതോടെപ്പം പ്രദേശികമായി വരുന്ന ഇത്തരം വാര്‍ത്തകളും നിയന്ത്രിക്കുന്നുണ്ട്. ഇതിന് മുമ്പ് ബൂംബര്‍ഗിന്റെയും ന്യയോര്‍ക്ക് ടൈംസിന്റെയും വെബ്ബ്‌സൈറ്റുകള്‍ തടഞ്ഞിരുന്നു. ഇതുമായി ബന്ധപെട്ട് വെബ്ബ് സെറ്റിന്റെ വക്താക്കള്‍ പ്രതികരിച്ചിട്ടില്ല.

 

Latest