Connect with us

National

പാക്ക് വെടിവെപ്പ്: എകെ ആന്റണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി എകെ ആന്റണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പാക്ക് അക്രമം സംബന്ധിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് നോട്ടീസ്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് സ്പീക്കര്‍ മീരാകുമാറിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസിനെതിരെയും സര്‍ക്കാറിനെതിരെയും രൂക്ഷ വിമര്‍ശനമാണ് യശ്വന്ത് സിന്‍ഹ ഉന്നയിച്ചത്.

അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട അക്രമണം നടത്തിയത് പാക്ക് സൈനിക വേഷം ധരിച്ചവര്‍ ആണെന്ന് പറഞ്ഞതിനാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. ഇത് അക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക്ക് വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ഇന്ത്യന്‍ സൈനിക ഉദ്ദ്യോഗസ്ഥന്‍ ആദ്യം ആരോപിച്ചത് പാക്ക് സൈന്യമാണ് അക്രമം നടത്തിയതെന്നായിരുന്നു. എന്നാല്‍ പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണിയുടെ പ്രസ്താവനയോടെ ആദ്യ പ്രസ്താവന പിന്‍വലിക്കാന്‍ സൈന്യം നിര്‍ബന്ധിതരാവുകയായിരുന്നു.

 

Latest