Connect with us

Gulf

സഊദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

ദമാം: സഊദി അറേബ്യയിലെ അല്‍ ഹസ്സക്കടുത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. ചെങ്ങന്നൂര്‍, വടക്കേവിള വീട്ടില്‍ നിഷ (28), പത്തനംതിട്ട കൊടുമണ്‍ സ്വദേശിനി ജെയ്‌സി വര്‍ഗീസ് (29) എന്നിവരാണ് മരിച്ചത്.

റിയാദില്‍ നിന്ന് കുടുംബസമേതം ദമാമിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം. റിയാദിലെ സൈനിക ആശുപത്രിയിലെ നഴ്‌സുമാരാണ് ഇരുവരും. മരിച്ച ജെയ്‌സി ആറ് മാസം ഗര്‍ഭിണിയായിരുന്നു.

Latest