Connect with us

Ongoing News

സെക്രട്ടറിയേറ്റ് ഉപരോധം കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ മറവില്‍ നിയമം കയ്യിലെടുക്കാനും ഭരണസ്തംഭനം സൃഷ്ടിക്കാനുമാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം സമാധനപരമാണെങ്കില്‍ യാതൊരു പ്രശനവുമുണ്ടാവില്ല. എന്നാല്‍ കണ്ടോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. ഏത് സാഹചര്യത്തിലും കണ്ടോണ്‍മെന്റ് ഗേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ സന്നാഹങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. സോളാറില്‍ സര്‍ക്കാറിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. പോലീസ് കേസ് അന്വേഷിച്ചതിന് ശേഷം പ്രതിപക്ഷത്തിന് പരാതിയുണ്ടെങ്കില്‍ തുറന്ന സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സര്‍വ്വകക്ഷി സംഘത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രതിപക്ഷ നേതാവ് കാരണം പറഞ്ഞത് കള്ളനായ മുഖ്യമന്ത്രിയോടൊപ്പം പോവാന്‍ തയ്യാറില്ലെന്നാണ്. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഇതറിയില്ലായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതലുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പി സി ജോര്‍ജ്ജിന് മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest