Connect with us

Kerala

വിസ്സിനും പിണറായിക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദനും പിണറായി വിജയനുമെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അണികളെ നിയന്ത്രിക്കാന്‍ ഇടത് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. നേതാക്കള്‍ സംയമനം പാലിച്ചു. എന്നാല്‍ അണികളില്‍ നിന്നും അതുണ്ടായില്ല. പോലീസ് വളരെയധികം സംയമനം പാലിച്ചതിനാലാണ് ഇന്ന് പ്രശനങ്ങളുണ്ടാവാതിരുന്നത്.

30 ലക്ഷം രൂപയാണ് കേന്ദ്രസേനക്കുള്ള ആകെ ചിലവ്. 30 കോടിയെന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.