Connect with us

National

പൃഥ്വി-2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ഭുവനേശ്വര്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈലാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ചാന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ വിക്ഷേപിച്ചത്. രാവിലെ 9.20 നാണ് സായുധ സേനയുടെ സ്ഥിരം അഭ്യാസത്തിന്റെ ഭാഗമായി പരീക്ഷണം നടന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ വിജയകരമായി പതിച്ചുവെന്ന് വിക്ഷേപണ കേന്ദ്രം ഡയറക്ടര്‍ എം വി കെ വി പ്രസാദ് പറഞ്ഞു.
ഇന്റഗ്രേറ്റഡ് മിസൈല്‍ വികസന പദ്ധതിയുടെ കീഴില്‍ നിര്‍മിച്ച അഞ്ച് മിസൈലുകളിലൊന്നാണിത്. 43.5 കിലോ മീറ്റര്‍ ഉയരത്തില്‍ 483 സെക്കന്‍ഡു കൊണ്ട് ലക്ഷ്യത്തിലെത്താന്‍ മിസൈലിന് കഴിയും. 500 കിലോ ഗ്രാം ഭാരം വഹിക്കാനും ശേഷിയുണ്ട്. 350 കിലോ മീറ്റര്‍ ദൂരപരിധിയുണ്ട്. കൃത്യതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. സൈനിക ഉദ്യോഗസ്ഥരും, ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥരും വിക്ഷേപണം കാണാനെത്തിയിരുന്നു.