Connect with us

Kerala

ബിപിഎല്ലുകാരുടെ അരിവിഹിതം വെട്ടിക്കുറച്ചു

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപയുടെ അരി വെട്ടിക്കുറച്ചു. കാര്‍ഡ്് ഒന്നിന് ഏഴ് കിലോ അരിയാണ് വെട്ടിക്കുറച്ചത്. ഇനിമുതല്‍ നേരത്തെ നല്‍കിയിരുന്ന 25 കിലോയ്ക്ക് പകരം 18 കിലോ മാത്രമായിരിക്കും വിതരണം ചെയ്യുക. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള അരി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൂടിയ നിരക്കിലുള്ള അരിയാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കി ഒരു രൂപയ്ക്ക വിതരണം ചെയ്തിരുന്നത്. ഉല്‍സവ സീസണില്‍ അരിവിഹിതം വെട്ടിക്കുറച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം അരിവിഹിതത്തില്‍ ഒരു കുറവും വരുത്തില്ലെന്നും പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്നും കേന്ദ്രഭക്ഷ്യമന്ത്രി കെവി തോമസ് പറഞ്ഞു.