Connect with us

National

മുംബൈ അന്തര്‍വാഹിനി തീപിടുത്തം: 4 മൃതദേഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ കപ്പല്‍ശാലയിലെ നാവിക ദുരന്തത്തില്‍ മരിച്ചവരില്‍ നാല്്് പേരുടെ മൃതദേഹം കിട്ടിയതായി റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.

നാല് മലയാളികളടക്കം 18 പേരാണ് അപകടത്തില്‍ മരിച്ചത്.

ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടുകൂടി കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനിയിലേക്കുള്ള പ്രവേശന വാതില്‍ അടഞ്ഞു. ഇതോടെയാണ് കപ്പലില്‍ ഉണ്ടായിരുന്ന 18 നാവികര്‍ അന്തര്‍വാഹിനിയില്‍ കുടുങ്ങി പോയത്. അപകടം നടന്ന് 15 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് പൂര്‍ണമായും കടലില്‍ മുങ്ങിപോയ അന്തര്‍വാഹിനിയുടെ ഉള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രവേശിക്കാന്‍ സാധിച്ചത്.

 

 

---- facebook comment plugin here -----

Latest