Connect with us

Kerala

കൊല്ലത്ത് ബസ് വീട്ടിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്

Published

|

Last Updated

കൊല്ലം: സ്വകാര്യബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 8.45ന് അഞ്ചാലുംമൂട് ചെമ്മക്കാട് പാലത്തിന് സമീപമായിരുന്നു അപകടം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ 16 പേരെ അഞ്ചാലുംമൂട് മാതാ ആശുപത്രിയിലും ഒമ്പതുപേരെ കൊല്ലം ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.