Connect with us

International

യു എ ഇയില്‍ 287 പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു

Published

|

Last Updated

ദുബൈ: യു എ ഇയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 287 പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ഈ റമസാന്‍ മാസത്തിലാണ് ഇവര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നതെന്ന് ദുബൈ മതകാര്യ വകുപ്പ് വക്താക്കള്‍ അറിയിച്ചു. 222 സ്ത്രീകളും 65 പുരുഷന്‍മാരുമാണ് പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് മതകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഉമര്‍ അല്‍ ഖത്തീബ് വ്യക്തമാക്കി. ഇവര്‍ക്ക് ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ആവശ്യമായ സഹായങ്ങള്‍ ഭരണകൂടം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സ്‌നേഹിതന്‍മാരില്‍ നിന്നും മറ്റും ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയ ഇവര്‍ മതം ആശ്ലേഷിക്കാന്‍ സ്വയം സന്നദ്ധമാകുകയായിരുന്നു. ഇവരില്‍ പലരുടെയും കുടുംബങ്ങളും മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. മതത്തെ കുറിച്ച് പഠിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്.” ഉമര്‍ അല്‍ ഖത്തീബ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 75 രാജ്യങ്ങളിലെ 4,229 പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മതകാര്യ വകുപ്പ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. മതം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

Latest