Connect with us

Kerala

ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന വാര്‍ത്ത തെറ്റ്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തനിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന താന്‍ പറഞ്ഞുവെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്രം തന്റെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാരിനും തനിക്കും തുറന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് മുഖ്യമന്ത്രി നിഷേധിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിരുന്നു.

Latest