Connect with us

International

ഫുക്കുഷിമ ആണവനിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് ജലം ചോരുന്നു

Published

|

Last Updated

ടോക്കിയോ: 2011ല്‍ ജപ്പാനിലുണ്ടായ ഭൂക്മ്പത്തില്‍ തകര്‍ന്ന ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും റേഡീയോ ആക്ടീവ് വികിരണങ്ങള്‍ കലര്‍ന്ന ജലം ചോരുന്നു. 300 ടണ്‍ റേഡീയോ ആക്ടീവ് ജലം അടങ്ങിയ ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒരു തൊളിലാളിയാണ് ടാങ്കിന് ചോര്‍ച്ചയുള്ളതായി കണ്ടെത്തിയത്. സംഭവം ജപ്പാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രീതിയിലുള്ളതല്ല ചോര്‍ച്ചയെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്.

ഭൂകമ്പത്തിന് ശേഷം പല തവണ ഫുക്കുഷിമയില്‍ ചോര്‍ച്ചയുണ്ടായിരുന്നുവെങ്കിലും ജപ്പാന്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.

---- facebook comment plugin here -----

Latest