Connect with us

Gulf

610 കിലോ ഭാരമുള്ള യുവാവിന് സഊദിയില്‍ പ്രത്യേക ചികിത്സ

Published

|

Last Updated

3032681341

റിയാദ്: 610 കിലോഗ്രാം ഭാരമുള്ളയാളെ ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേക വിമാനം. വീട്ടില്‍ നിന്ന് പുറത്തിറക്കിയത് വീട് പൊളിച്ച്. ആശുപത്രിയിലെത്തിച്ചത് പ്രത്യേക ലിഫ്റ്റില്‍. സഊദി അറേബ്യയിലാണ് സംഭവം നടന്നത്.

സഊദി പൗരനായ ഖാലിദ് മുഹ്‌സിന്‍ ശഈരി എന്ന യുവാവിനാണ് ഈ ദുര്‍വിധിയുണ്ടായത്. രണ്ടര വര്‍ഷമായി കിടന്നിടത്ത് നിന്ന് അനങ്ങാന്‍ കഴിയാതെ ഭാരം നാള്‍ക്ക്‌നാള്‍ വര്‍ധിച്ച് വീട്ടിനുള്ളില്‍ കഴിയുകയായിരുന്ന ശഈരിക്ക്് സഊദി രാജാവ് അബ്ദുള്ളയാണ് ചികിത്സാ സംവിധാനമൊരുക്കിയത്. ശഈരിയുടെ അവസ്ഥ കേട്ടറിഞ്ഞ രാജാവ് എല്ലാ ചികിത്സാ ചെലവും വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചികിത്സക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി.

അബ്ദുല്ല രാജാവ് അയച്ച പ്രത്യേക സജ്ജീകരണങ്ങളുള്ള സൈനിക വിമാനത്തിലാണ് ശഈരിയെ ആശുപത്രിയിലെത്തിച്ചത്. അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന പ്രത്യേകം നിര്‍മിച്ച കട്ടിലിലാണ് അദ്ദേഹം ആശുപത്രിയില്‍ കിടക്കുക. വീടിന്റെ ചുമര് പൊളിച്ച് പ്രത്യേകം തയ്യാറാക്കിയ ലിഫ്റ്റ് വഴിയാണ് ശഅറായിയെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ശഅറായിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സഊദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

Latest