Connect with us

Kerala

സോളാര്‍: ഇടതുപക്ഷം ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

മലപ്പുറം: സോളാര്‍ വിഷയത്തില്‍ ഇടതു മുന്നണി അദൃശ്യമായി ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെങ്കിലും ഇടതു നേതാക്കള്‍ അതിന് ഒരുക്കമല്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമമപ്രവര്‍ത്തകരോട് പറഞ്ഞു.

സോളാര്‍ കേസില്‍ സര്‍ക്കാറിന് ഒന്നും മറയ്ക്കാനില്ല. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഇടതുപക്ഷം ഈ കാര്യങ്ങള്‍ എഴുതിത്തന്നാല്‍ പരിഗണിക്കും. ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരാണു തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

തുറന്ന ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ ചര്‍ച്ചയ്ക്കു വരാന്‍ ഇടതു നേതാക്കള്‍ തയാറാകുന്നില്ല. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തയാറാണ്. ഇക്കാര്യങ്ങള്‍ ഇടതുപക്ഷം എഴുതിത്തന്നാല്‍ പരിഗണിക്കും. കുറ്റക്കാരെ ശിക്ഷിക്കണമെന്നതല്ല എല്‍ ഡി എഫിന്റെ ആവശ്യം. അവരുടെ ലക്ഷ്യം മറ്റു പലതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest