Connect with us

Gulf

ഫുജൈറയില്‍ റോഡ് നിര്‍മ്മാണത്തിനായി 400 വര്‍ഷം പഴക്കമുള്ള ഖാഫ് മരം മുറിച്ചു മാറ്റി

Published

|

Last Updated

ഫുജൈറ: പുതിയ ആഭ്യന്തര റോഡ് നിര്‍മാണത്തിനു വേണ്ടി 400 വര്‍ഷം പഴക്കമുള്ള ഖാഫ് മരം അധികൃതര്‍ മുറിച്ചു മാറ്റി. ഫുജൈറ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ വടക്കു സ്ഥിതി ചെയ്യുന്ന ഖീറാത്ത് എന്ന സ്ഥലത്താണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഖാഫ് ഇനത്തില്‍പ്പെട്ട മരം മുറിച്ചു മാറ്റിയത്. നഗരവികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഫുജൈറയിലെ 10 സ്ഥലങ്ങളില്‍ തീരുമാനിച്ച റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്, ഖീറാത്തില്‍ വന്‍ മരം മുറിച്ചു മാറ്റിയത്.
സ്വദേശികളും പരിസരവാസികളുമായ ധാരാളം ആളുകള്‍ ഈ നടപടിക്കെതിരെ പരാതിയുമായി രംഗത്തുണ്ടായിരുന്നു. പക്ഷെ, ഖീറാത്ത് പ്രദേശത്തിന്റെ വികസനത്തിനും ഭാവി പുരോഗതിക്കും മുതല്‍ക്കൂട്ടാകുന്ന റോഡ് നിര്‍മാണത്തിന് സൗകര്യപ്രദമാകാനാണ് മരം മുറിച്ചതെന്നാണ് അധികൃതരുടെ ന്യായം. ഫുജൈറയിലെ ഖീറാത്ത് പ്രദേശത്ത് ഗാഫ് ഇനത്തില്‍പ്പെട്ട പഴക്കം ചെന്ന ധാരാളം മരങ്ങളുണ്ട്. പരമാവധി അവയെ ഒഴിവാക്കിയാണ് പുതിയ റോഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അനിവാര്യമായതു മാത്രമേ മുറിച്ചു മാറ്റുകയുള്ളൂവെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.