Connect with us

Gulf

എയര്‍ ഇന്ത്യ: ഏറ്റവും വലിയ സമ്പത്തിനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നു- കാന്തപുരം

Published

|

Last Updated

ദുബൈ: ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്താണ് എയര്‍ ഇന്ത്യയെന്നും ചില തെറ്റായ തീരുമാനങ്ങളിലൂടെ അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സിറാജ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പറഞ്ഞു.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പരിധി വെട്ടിക്കുറച്ചതുള്‍പ്പെടെ, ഗള്‍ഫ് ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് സിറാജ് ദിനപത്രവും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ദുബൈയില്‍ സംഘടിപ്പിച്ച  പ്രതിഷേധ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ലാഭമെന്നു പറഞ്ഞ് നടത്തുന്ന പരിഷ്‌കാരങ്ങള്‍ വലിയ നഷ്ടത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ബാഗേജ് വിഷയത്തില്‍ പ്രവാസികള്‍ നടത്തുന്ന പ്രതിഷേധത്തിന് അദ്ദേഹം എല്ലാവിധ പിന്തുണയും നല്‍കി.

പ്രതിഷേധ കൂട്ടായ്മ, വ്യത്യസ്ത തുറകളിലുള്ളവരുടെ പങ്കാളിത്തം കൊണ്ടും ഗഹനമായ ചര്‍ച്ച കൊണ്ടും ശ്രദ്ധേയമായി. വ്യോമ മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന ചൂഷണം അവസാനിക്കാന്‍, എല്ലാ സംഘടനകളും അരയും തലയും മുറുക്കി രംഗത്തുവരണമെന്ന് പ്രതിഷേധ കൂട്ടായ്മ ആഹ്വാനം ചെയ്തു.

IMG_4414

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ ഉദ്ഘാടനം ചെയ്തു. സിറാജ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അധ്യക്ഷത വഹിച്ചു. കെ എം അബ്ബാസ് മോഡറേറ്ററായിരുന്നു. ശരീഫ് കാരശ്ശേരി, പുന്നക്കന്‍ മുഹമ്മദലി, ഹനീഫ ചെര്‍ക്കള (കെ എം സി സി), മാത്തുക്കുട്ടി കടോണ്‍ (ദല), ബി എ നാസര്‍ (ഒ ഐ സി സി), ബിനീഷ് (അക്കാഫ്), എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ (ഐ സി എഫ്), കെ വി ശംസുദ്ദീന്‍ (പ്രവാസി ബന്ധു), നസീര്‍ പാനൂര്‍ (ഐ എം സി സി), അബ്ദുല്‍ ഹക്കീം (ആര്‍ എസ് സി), സുബൈര്‍ വെള്ളിയോട് (സ്വരുമ) നാസര്‍ പരദേശി (ചിരന്തന), സമദ് മേലടി (പയ്യോളി പെരുമ), നൗഫല്‍ (യൂത്ത് ഇന്ത്യ), രാജന്‍ കൊളാവിപ്പാലം (ജനതാ സംഘം), ഫൈസല്‍ കോഴിക്കോട് (സോഷ്യല്‍ മീഡിയ), നൗഷാദ് പുന്നത്തല (കൊല്ലം അസോ.), ഇബ്രാഹിം ഫൈസി (സുന്നി സെന്റര്‍), ജലീല്‍ ലത്തീഫ് (കോഴിക്കോട് അസോ.), യാസര്‍ ഹമീദ് (ഫോസ), ശംസുദ്ദീന്‍ (തനിമ) തുടങ്ങിയ സംഘടനാ പ്രതികളും ഫൈസല്‍ ബിന്‍ അഹമദ് (ഏഷ്യാനെറ്റ്), എന്‍ എം അബൂബക്കര്‍ (മനോരമ ന്യൂസ്), വി എം സതീഷ് (എമിറേറ്റ്‌സ് 24്യു7), അനൂപ് കീച്ചേരി (സൂപ്പര്‍ എഫ് എം), സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍) തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.
ഡോ. പുത്തൂര്‍ റഹ്്മാന്‍ (പ്രസി.), എം ജി പുഷ്പാകരന്‍ (ജന. കണ്‍.), മാത്തുക്കുട്ടി കടോണ്‍ (ട്രഷ.) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചു.

Latest