Connect with us

Gulf

ഖത്തര്‍ മ്യൂസിയം ഹജ്ജ് എക്‌സിബിഷന്‍ സംഘടിപ്പിക്കും

Published

|

Last Updated

ദോഹ: ഖത്തര്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു.യാത്രകളുടെ കലാബന്ധവും മൂല്യവും പ്രമേയമാകുന്ന എക്‌സിബിഷന്‍ വരുന്ന ഒക്ടോബര്‍ മാസത്തില്‍ മ്യൂസിയം എക്‌സിബിഷന്‍ ഹാളില്‍ നടക്കും. ഒപ്പം വിഷയാനുബന്ധമായി ശ്രദ്ധേയമായ ഫോട്ടോ ഗാലറിയും സജ്ജീകരിക്കും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മ്യൂസിയവുമായി സഹകരിച്ചു കൊണ്ടാണ് സംരഭം ഒരുക്കുന്നത്. “ഹജ്ജ്: ഇസ്‌ലാമിക ഹൃദയത്തിലേക്കൊരു യാത്ര” എന്ന ശീര്‍ഷകത്തില്‍ ബ്രിട്ടീഷ് മ്യൂസിയം 2012 ല്‍ സംഘടിപ്പിച്ച എക്‌സിബിഷന്റെ ചുവടു പിടിച്ചാണ് പരിപാടി സജ്ജീകരിച്ചിട്ടുള്ളത്. ഹജ്ജിന്റെ ചരിത്രപരവും മതപരവുമായ ഇടങ്ങളെ കൂടുതല്‍ വ്യക്തമാക്കുകയും അനുഷ്ടാനപരമായ അതിന്റെ മൂല്യങ്ങളെ മാനവിക ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്യാനാണ് എക്‌സിബിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രകളും ഇസ്‌ലാമിക കലാബോധവും തമ്മിലുള്ള വൈകാരിക സ്വാധീനവും എക്‌സിബിഷനില്‍ അനാവരണം ചെയ്യുമെന്ന്്് സംഘാടകര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest