Connect with us

Gulf

ജപ്പാന്‍ സംഘം അമീറുമായി കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

**ജപ്പാന്‍ ബിസിനസ് സംഘവുമായി അമീറിന്റെ പ്രത്യേക സംഭാഷണം

**ഇരുരാജ്യങ്ങള്‍ക്കിടയിലെ പുരോഗമനപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ താല്‍പര്യം

**വ്യാപാര വാണിജ്യ മേഖലകളില്‍ പരസ്പര സഹകരണം മികച്ചതാക്കാന്‍ നടപടികള്‍
ദോഹ: പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ നേതൃത്വത്തിലുള്ള ജപ്പാന്‍ സംഘം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാവിലെ അമിരി ദീവാനിലായിരുന്നു കൂടിക്കാഴ്ച്ച. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്നു. വ്യത്യസ്ത മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണവും ബന്ധവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ പ്രാദേശികവും അന്താരാഷ്ട്രപ്രാധാന്യവുമുള്ള കാര്യങ്ങളും വിഷയമായി. പ്രധാനമന്ത്രിയോടൊപ്പം ഖത്തറിലെത്തിയ ബിസിനസ് സംഘവുമായി അദ്ദേഹം പ്രത്യേക സംഭാഷണം നടത്തി. ബിസിനസ് രംഗത്ത് ഖത്തറിനും ജപ്പാനുമിടയില്‍ നില നില്‍ക്കുന്ന സുദൃഡബന്ധവും സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അമീര്‍ സംഘത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര വാണിജ്യ സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ മികച്ച ബന്ധങ്ങള്‍ക്ക് ഈ സന്ദര്‍ശനം നിമിത്തമാകട്ടെയെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അമീറിനും, ഖത്തറിലെ ഉന്നതരായ വ്യാപാര വാണിജ്യ പ്രമുഖര്‍ക്കും ജപ്പാന്‍ സംഘം പ്രത്യേക നന്ദി അറിയിച്ചു.