Connect with us

International

മുശര്‍റഫിനെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ മുന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫിനെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി. പണ്ഡിതനായ ഗാസി അബ്ദുര്‍റശീദ്, അദ്ദേഹത്തിന്റെ മാതാവ് സാഹിബ ഖാത്തൂണ്‍ എന്നിവര്‍ 2007ല്‍ ഇസ്‌ലാമാബാദിലെ ലാല്‍ മസ്ജിദില്‍വെച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് മുശര്‍റഫിനെതിരെ പുതിയ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിക്കിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
സംഭവത്തില്‍ മുശര്‍റഫിനെ പ്രതിയാക്കി കേസെടുക്കാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ജൂലൈയില്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കൊല്ലപ്പെട്ട ഗാസി അബ്ദുര്‍ റശീദിന്റെ മകന്‍ കോടതിയെ സമീപിച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, ദേശീയ നേതാവ് നവാബ് അക്ബര്‍ ബുഗ്തി എന്നിവര്‍ കൊല്ലപ്പെട്ട കേസിലും മുശര്‍റഫ് കോടതി നടപടികള്‍ നേരിടുന്നുണ്ട്. ലാല്‍ മസ്ജിദ് സംഭവം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും മുശര്‍റഫ് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.

Latest