Connect with us

Health

ഓര്‍മക്കുറവ് തടയാന്‍ വായ ശുചിത്വം

Published

|

Last Updated

വായ ശുചിത്വമില്ലായ്മയും ഓര്‍മക്കുറവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പടിഞ്ഞാറന്‍ വെര്‍ജിന സര്‍വകലാശാലയില്‍ നടന്ന ഒരു ഗവേഷണ പഠനം തെളിയിക്കുന്നത്. പ്രായമേറുമ്പോള്‍ സാധാരണ കണ്ടു വരുന്ന ഓര്‍മക്കുറവ്, വായ നന്നായി വൃത്തിയാക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണെന്ന് 270 പേരില്‍ താന്‍ നടത്തിയ പഠനം വ്യക്തമാക്കിയതായി ഗവേഷണ സംഘത്തിന്റെ തലവന്‍ ഡോ. റിച്ചാര്‍ഡ് ക്രൗറ്റ് പറയുന്നു.

വായയിലെ അണുബാധ ഓര്‍മക്കുറവിന് ഒരു പ്രധാന കാരണമാണ്. വായ നന്നായി വൃത്തിയാക്കിയാല്‍ അണുബാധ വരാതെ സൂക്ഷിക്കാനാകും. പക്ഷാഘാതം, ഹൃദായാഘാതം തുടങ്ങിയ രോഗങ്ങളെയും വായശുചിത്വം ഒരളവോളം തടയുമെന്നും റിച്ചാര്‍ഡ് വെളിപ്പെടുത്തുകയുണ്ടായി