Connect with us

Ongoing News

തമിഴ്‌നാട്ടില്‍ വാഹനാപകം: അഞ്ച് മലയാളികള്‍ മരിച്ചു

Published

|

Last Updated

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജോസഫ്, ജസ്മി ജോസഫ്, ജോയി, ജോമി, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിന്റെ പുറകില്‍ ഇടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഡിണ്ടിഗലില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ജസ്മിയെ കൂട്ടി വീട്ടിലേക്കു വരുമ്പോഴാണ് അപകടം. അപകടകാരണം വ്യക്തമായിട്ടില്ല.

---- facebook comment plugin here -----

Latest