Connect with us

Gulf

കുവൈത്തില്‍ ബസ് മറിഞ്ഞ് മലയാളി നഴ്‌സ് മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ മിനിബസ് മറിഞ്ഞ് മലയാളി നഴ്‌സ് മരിച്ചു. നിലമ്പൂര്‍ സ്വദേശി റോസമ്മ ജോസഫാണ് മരിച്ചത്. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു.

വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഇവരേയുമായി ആശുപത്രിയിലേക്ക് പോയ ബസ് ടയര്‍ ഊരിത്തെറിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പതുപേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest